വിരാടും അനുഷ്കയും വൈകാതെ വിവാഹിതരാകും?

മുംബൈ| Last Modified ശനി, 23 ഓഗസ്റ്റ് 2014 (13:01 IST)
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയും ബോളിവുഡ് താര റാ‍ണി അനുഷ്ക ശര്‍മ്മയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇംഗ്ലണ്ട്‌ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലുള്ള കോഹ്ലിയോടൊപ്പം തങ്ങാന്‍
അനുഷ്കയെ അനുവദിച്ചിരുന്നു. ബിസിസിഐയുടെ ഈ നടപടി വന്‍ വിവാദമായിരുന്നു.

എന്നാല്‍ വൈകാതെ വിവാഹിതരാകുമെന്നതിനാലാണ്‌ അനുഷ്‌കയെ ഒപ്പം കൂട്ടാന്‍ കോഹ്ലിയെ അനുവദിച്ചതെന്നും അനുഷ്ക ശര്‍മ്മയെ കോഹ്ലിയോടൊപ്പം തങ്ങാനനുവദിച്ചത് സെക്രട്ടറി സഞ്ജയ് പട്ടേലാണെന്നും ബോര്‍ഡിലെ മുതിര്‍ന്ന അംഗത്തിന്റെ വെളിപ്പടുത്തിയിരിക്കുകയാണ്.

നേരത്തെ ഇന്ത്യയുടെ ടീം മാനേജര്‍ സുനില്‍ ദേവ്‌ അനുഷ്‌കയെ കോഹ്ലിക്കൊപ്പം കഴിയാന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ കോഹ്ലിയോടൊപ്പം കഴിയാന്‍ അനുഷ്കയെ
അനുവദിക്കാന്‍ ബി.സി.സി. ഐയുടെ
സെക്രട്ടറി സഞ്ജയ് പട്ടേല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍


മാധ്യമങ്ങള്‍ അനുഷ്‌കയുടെ സാന്നിധ്യം വിവാദമാക്കുമെന്ന്
ടീം ഇന്ത്യ മാനേജ്മെന്റിന് ആശങ്കയുണ്ടായിരുന്നു എന്നാല്‍ കോഹ്ലി സംഭവം
വിവാദമുണ്ടാക്കാതെ
കൈകാര്യം ചെയ്യുമെന്ന നിലപാടാണ്
ബോര്‍ഡ് സ്വീകരിച്ചത്.

ഇംഗ്ലണ്ടില്‍ കോഹ്ലിയുടെ പ്രകടനം മോശമായതില്‍ അനുഷ്‌കയുടെ സാന്നിധ്യത്തിന് പങ്കുണ്ടെന്ന് നേരത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍
അംഗം ഇക്കാര്യം നിഷേധിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :