കുംബ്ലെ വിഷയത്തില്‍ വീണ്ടും എട്ടിന്റെ പണി; കോഹ്‌ലിയുടെ വാക്കിന് ഇവിടെ ഒരു വിലയുമില്ലേ ?

കോഹ്‌ലിയുടെ വാക്കിന് ഇവിടെ ഒരു വിലയുമില്ലേ ?

  Virat kohli , ICC , Anil kumble , team india , kumble , Vinod rayi , ms dhoni , വിരാട് കോഹ്‌ലി , അനില്‍ കുംബ്ലെ , വെസ്‌റ്റ് ഇന്‍ഡീസ് , വിനോദ് റായ് , ധോണി , ഇന്ത്യന്‍ ടീം
മുംബൈ| jibin| Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (19:49 IST)
വിരാട് കോഹ്‌ലിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് വ്യക്തമാകുന്നു.

വരാനിരിക്കുന്ന വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും കുംബ്ലെ തന്നെയാകും ടീമിന് കളി പറഞ്ഞു കൊടുക്കുക എന്നാണ് ബിസിസിഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്യുന്നു.

കുംബ്ലെയ്‌ക്ക് തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വിന്‍ഡീസ് പര്യടനത്തില്‍ കൂടി അദ്ദേഹത്തിന് ടീമിനൊപ്പം തുടരാം എന്നാണ്
വിനോദ് റായ് വ്യക്തമാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി- 20യും ഉൾപ്പെടുന്ന ഇന്ത്യയുടെ വിന്‍ഡീസ് ജൂൺ 23നാണ് ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :