രേണുക വേണു|
Last Modified ചൊവ്വ, 21 മെയ് 2024 (10:06 IST)
Virat Kohli: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയുടെ ഓപ്പണറാകും. യഷസ്വി ജയ്സ്വാള്‍ ടീമില്‍ ഉണ്ടെങ്കിലും കോലി തന്നെ ഓപ്പണറായാല്‍ മതിയെന്നാണ് പരിശീലകന് രാഹുല്‍ ദ്രാവിഡിന്റേയും നായകന് രോഹിത് ശര്‍മയുടെയും അഭിപ്രായം. ജയ്സ്വാള്‍ മോശം ഫോമില്‍ ആയതുകൊണ്ടാണ് താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരം കൂടി കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.
കോലിയും രോഹിത്തും ഓപ്പണര്‍മാരായാല്‍ ശിവം ദുബെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ഇത് ഇന്ത്യക്ക് ഒരു ബൗളിങ് ഓപ്ഷന് കൂട്ടുകയും ചെയ്യും. അതേസമയം മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മാത്രം ദുബെയും പുറത്തിരിക്കേണ്ടി വരും. മലയാളി താരം സഞ്ജു സാംസണ് ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍.
സാധ്യത ഇലവന്: വിരാട് കോലി, രോഹിത് ശര്‍മ, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്