ധോണി ശരിക്കും ഞെട്ടിച്ചു; വിരമിക്കുമെന്ന് അറിഞ്ഞിരുന്നില്ല: കോഹ്‌ലി

 മഹേന്ദ്ര സിംഗ് ധോണി , വിരാട് കൊഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ്
സിഡ്നി| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (14:18 IST)
മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് വിരാട് കൊഹ്‌ലി. മെല്‍ബണ്‍ ടെസ്റ്റിനുശേഷം ഡ്രസ്സിംഗ് റൂമില്‍വെച്ചാണ് കാര്യം അറിഞ്ഞത്. ആ സമയം എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നുവെന്നും കൊഹ്‌ലി പറഞ്ഞു.

ധോണിക്ക് കീഴിലാണ് ടീമിലെ മിക്കവരും അരങ്ങേറ്റം കുറിച്ചത്. അതിനാല്‍ ആ വാര്‍ത്ത വികാരഭരിതമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. ധോണിയുടെ തീരുമാനത്തെ കുറിച്ച് ഒരു സൂചന പോലുമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ വിരമിക്കല്‍ തീരുമാനം ഉലച്ചു കളഞ്ഞതായും താരം പറഞ്ഞു.

ധോണിയില്‍ നിന്നുകൂടി ഉപദേശം സ്വീകരിച്ചാവും ടീമിനെ മുന്നോട്ട് നയിക്കുകയെന്നും. ധോണിയെ പോലെ കൂളായി നില്‍ക്കാന്‍ ശ്രമിക്കാമെന്നും എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന പദവി എത്ര മാത്രം വലുതാണെന്ന് തനിക്കറിയാമെന്നും. തന്റേതായ ശൈലിയില്‍ ഇനിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :