അഭിറാം മനോഹർ|
Last Modified ബുധന്‍, 27 ഒക്ടോബര്‍ 2021 (17:46 IST)
ഐസിസിയുടെ സൂപ്പർ 12 പോരാട്ടങ്ങൾ പൊടിപൊടിക്കുന്നതിനിടെ
ടി20 ബാറ്റ്സ്മാന്മാരുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഐസിസി.പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒരു സ്ഥാനവും കെഎൽ രാഹുലിന് രണ്ട് സ്ഥാനവുമാണ് നഷ്ടമായത്.
ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ഇവർ മാത്രമാണ് ആദ്യ പത്തിലുണ്ടായ താരങ്ങൾ. ദക്ഷിണാഫ്രിക്കൻ താരമായ എയ്ഡൻ മാർക്രമാണ് റാങ്കിങിൽ വലിയ മുന്നേറ്റമുണ്ടാക്കിയത്. എട്ട് സ്ഥാനങ്ങൾ കയറിയ മാർക്രം മൂന്നാം സ്ഥാനത്താണ്.പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന് മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി നാലാം റാങ്കിലെത്തി.
ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന് തന്നെ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനത്തുള്ളത്. 831 പോയന്റാണ് മലാനുള്ളത്. 820 പോയന്റുമായി പാകിസ്ഥാന്റെ ബാബർ അസമാണ് പട്ടികയിൽ രണ്ടാമത്. മർക്രം,റിസ്വാൻ,കോലി എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, രാഹുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, അഫ്ഗാനിസ്താന് താരം ഹസ്റത്തുള്ള സസായ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.