ഐപിഎല്‍ മത്സരങ്ങളല്ല ലോകകപ്പ്; ടീമിന്റെ ഘടന പറഞ്ഞ് കോഹ്‌ലി - പന്തിനും രാഹുലിനും നിര്‍ണായകം

 virat kohli , team india , cricket , IPL , pant , kl rahul , വിരാട് കോഹ്‍ലി , ഐപിഎല്‍ , ലോകകപ്പ് , ഓസ്‌ട്രേലിയ
ഹൈദരാബാദ്| Last Modified വെള്ളി, 1 മാര്‍ച്ച് 2019 (17:29 IST)
ഐപിഎല്ലില്‍ മികവ് കാട്ടിയാലും ലോകകപ്പ് ടീമില്‍ ആര്‍ക്കും കയറിപ്പറ്റാനാവില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നിലവില്‍ പട്ടികയിലുള്ളവര്‍ മോശം പ്രകടനം നടത്തിയെന്നു കരുതി അവരെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ലോകകപ്പിനു മുന്നോടിയായി ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കും. ഒരു ബോളറെ വേണ്ടെന്നുവച്ച് പന്തിനെ ടീമിലെടുക്കില്ല. ഏറ്റവും സ്ഥിരതയുള്ള ടീമാണ് ലോകകപ്പിലേക്കു നമുക്കു വേണ്ടതെന്നും കോഹ്‌ലി പറഞ്ഞു.

ഐപിഎല്ലിനായി പിരിയും മുമ്പ് തന്നെ ലോകകപ്പ് ടീമിനെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തേണ്ടതുണ്ട്. വിവിധ കോംബിനേഷനുകളെക്കുറിച്ച് നാം ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കില്ല.

ബാറ്റിങ് കോംബിനേഷനുകൾ രൂപപ്പെടുത്താൻ യുവതാരങ്ങൾക്കു കൂടുതൽ അവസരം നൽകേണ്ടിവരും. എങ്കിലും അതിനായി ബോളിങ് കോംബിനേഷൻ പൊളിക്കില്ല. ഫോമിലേക്ക് മടങ്ങി എത്തുന്നതിന്റെ ലക്ഷണങ്ങള്‍ ലോകേഷ് രാഹുല്‍ കാണിച്ചു തുടങ്ങി. ഇത് നല്ല കാര്യമാണെന്നും കോഹ്‌ലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :