അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (20:07 IST)
മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. കൂടെയുള്ളിടത്തോളം കാലം ജീവിതത്തില്‍ തനിക്കൊന്നും പേടിക്കാനില്ലെന്നും ലഹരിവിമുക്ത ചികിത്സയ്ക്ക് വീണ്ടും തയ്യാറാണെന്നും വിക്ക് ലവ്ലാനിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കാബ്ലി പറഞ്ഞു.
മദ്യപാനമാണ് തന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് പറഞ്ഞ കാംബ്ലി പക്ഷേ താന്‍ കഴിഞ്ഞ 6 മാസമായി ഒരു തുള്ളി മദ്യം ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലെന്നും മക്കളെ ഓര്‍ത്ത് എല്ലാം നിര്‍ത്തിയെന്നും കാംബ്ലി പറഞ്ഞു. ഇതെല്ലാം പണ്ടേ ചെയ്യേണ്ടതായിരുന്നു. പക്ഷേ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. സുനില്‍ ഗവാസ്കറടക്കം പല മുന്‍താരങ്ങളും സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. അടുത്ത സുഹൃത്തായ അജയ് ജഡേജ എന്നെ കാണാന്‍ വന്നു. ബിസിസിഐയില്‍ അബു കുരുവിളയുണ്ട്.
ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെങ്കില്‍ സഹായിക്കുമെന്ന കപില്‍ ദേവിന്റെ വാഗ്ദാനം സ്വീകരിക്കുന്നു. 14 തവണ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികമായി ആരെങ്കിലും സഹായിച്ചാല്‍ ഇനിയും അതിന് തയ്യാറാണ്. ഈ മാസം 3ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗുരു രാമകാന്ത് അച്ഛരേക്കറുടെ ഓര്‍മദിനത്തില്‍ പൊതുവേദിയിലെത്തിയതോടെ കാംബ്ലി വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. ചടങ്ങില്‍ മോശം ശാരീരികാവസ്ഥയിലാണ് കാംബ്ലി എത്തിയത്. നിലവില്‍ ബിസിസിഐയില്‍ നിന്ന് പെന്‍ഷനായി ലഭിക്കുന്ന 30,000 രൂപയാണ് കാംബ്ലിയുടെ ആകെയുള്ള വരുമാനം. ക്രിക്കറ്റിലും സാമ്പത്തികമായും സച്ചിന് തന്നെ സഹായിച്ചിട്ടുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ക്ലാംബ്ലി പറഞ്ഞു.
ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളില്‍ കളിച്ച കാംബ്ലി 54.20 ശരാശരിയില്‍ 4 സെഞ്ചുറികള്‍ സഹിതം 1084 റണ്‍സടിച്ചിട്ടുണ്ട്. 104 ഏകദിനനഗ്ളില് 2477 റണ്‍സും ക്ലാംബ്ലി നേടിയിട്ടുണ്ട്.