ധോണിയുടെ പകരക്കാരന്‍ ഇവന്‍ തന്നെ; നല്‍കിയ ഉത്തരവാദിത്തം നന്നായി നിര്‍വഹിച്ചതില്‍ ദ്രാവിഡിന് സന്തോഷം, വെങ്കടേഷ് അയ്യര്‍ ഇനി ഇന്ത്യയുടെ നെടുംതൂണ്‍

രേണുക വേണു| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (12:33 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ടര്‍ മികവാണ്. വെങ്കടേഷ് അയ്യര്‍ ഏറെ നാളായി ഇന്ത്യ കാത്തിരിക്കുന്ന ഫിനിഷിങ് ഓള്‍റൗണ്ടര്‍ എന്ന റോളില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകുമെന്നാണ് കരുതപ്പെടുന്നത്.

ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വെങ്കടേഷ് അയ്യരുടെ പ്രകടനം വല്ലാതെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിലാണ് അയ്യര്‍ ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്തതെന്ന് ദ്രാവിഡ് പറഞ്ഞു. ഫിനിഷര്‍ എന്ന നിലയില്‍ അയ്യര്‍ കൈവരിച്ച പുരോഗതിയില്‍ സന്തോഷമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 92 റണ്‍സാണ് താരം നേടിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ ബാറ്റിങ്ങിനിറങ്ങി അനായാസമായി റണ്‍സ് കണ്ടെത്തിയതാണ് വെങ്കിടേഷ് അയ്യരെ ടീമില്‍ പ്രിയങ്കരനാക്കുന്നത്. ഹാര്‍ദിക്കിന് പകരം ആറാം ബൗളര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :