അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (12:10 IST)
ലോകക്രിക്കറ്റിൽ നിലവിലുള്ളവരിൽ ഏറ്റവു മികച്ച ബൗളർമാരുടെ ഇടയിലാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ സ്ഥാനം. ഐപിഎല്ലിൽ തിളങ്ങാനായെങ്കിലും
2020 അത്ര മികച്ച വർഷമല്ല ഇന്ത്യൻ പേസർക്ക്. 2020ൽ ആകെ 9 ഏകദിനമത്സരങ്ങൾ ബുമ്ര കളിച്ചപ്പോൾ ഇതിൽ ഒന്നിൽ പോലും ആദ്യ പവർ പ്ലേയിൽ വിക്കറ്റ് വീഴ്ത്താൻ ബുമ്രയ്ക്കായില്ല.
ആകെ 34 ഓവറാണ് പവർപ്ലേയിൽ ബുമ്ര ഈ വർഷം എറിഞ്ഞത്. 8 ഏകദിനങ്ങളിൽ ഇന്നും ബുമ്ര വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രം. ന്യൂബോളിൽ ബുമ്രയ്ക്ക് മികവ് കാണിക്കാനാവത്തത് ഇക്കുറി ഇന്ത്യയെ ഏകദിനങ്ങളിൽ കാര്യമായി ബാധിക്കുകയും ചെയ്തു.
ഇപ്പോൾ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ സീരീസിലും സമാനമായ അനുഭവമാണ് ബുമ്രയെ കാത്തിരുന്നത്. അതേസമയം ബുമ്രയ്ക്ക് പുറമെ നായകൻ വിരാട് കോലിക്കും ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഇക്കുറി മോശം വർഷമാണ്. 2009ന് ശേഷം ഇതാദ്യമായാണ് സെഞ്ചുറിയില്ലാതെ കോലി ഒരു കലണ്ടർ വർഷം ഏകദിനത്തിൽ പൂർത്തിയാക്കുന്നത്. ശിഖർ ധവാനാകട്ടെ 2013ന് ശേഷം ആദ്യമായാണ് ഏകദിന സെഞ്ചുറിയില്ലാതെ ഒരു വർഷം കടന്നുപോകുന്നത്.