ഇഷ്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മുൻ പാക് പേസർ ഉമർ ഗുൽ

അഭിറാം മനോഹർ| Last Modified ശനി, 27 ജൂണ്‍ 2020 (16:16 IST)
നിലവിൽ ലോകക്രിക്കറ്റിൽ തന്റെ ഇഷ്ടതാരം ഇന്ത്യൻ നായകൻ വിരാട് കോലിയാണെന്ന് പാകിസ്ഥാന്റെ മുൻ പേസർ ഉമർ ഗുൽ. എന്നാൽ ഇതിന് മുൻപ് തന്റെ ഇഷ്ടതാരം സച്ചിനായിരുന്നുവെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കുകയായിരുന്നു ഗുൽ.

അരങ്ങേറ്റം മുതൽ ഇന്ന് കാണുന്ന കോലിയിലേകുള്ള മാറ്റത്തിന്റെ കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനമാണെന്നും ഏകാഗ്രതയാണ് കോലിയുടെ ഏറ്റവും മികച്ച ഗുണമെന്നും ഗുൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :