അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (16:12 IST)
ക്രിക്കറ്റ്
ഓസ്ട്രേലിയ നടത്തുന്ന ബിഗ് ബാഷ് ലീഗിന് വെല്ലുവിളിയായി
യുഎഇ ടി20 ലീഗ്. ബിഗ് ബാഷ് ലീഗിൻ്റെ അതേസമയത്ത് നടത്താൻ ഉദ്ദേശിക്കുന്ന യുഎഇ ടി20 ലീഗിൽ കളിക്കാൻ 15 ഓസീസ് താരങ്ങൾക്ക് മുന്നിൽ 4 കോടിയുടെ വാർഷിക കരാറാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. മോഹവിലയിൽ നിരവധി ഓസീസ് താരങ്ങൾ ബിഗ് ബാഷിൽ നിന്നും പോകുമോ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഭയക്കുന്നത്.
അതേസമയം ക്രിക്കറ്റിൽ പണക്കൊഴുപ്പിൻ്റെ വേദിയായ ഐപിഎല്ലിന് പോലും ഭാവിയിൽ യുഎഇ ലീഗ് വെല്ലുവിളിയാകുമെന്ന ചില വിലയിരുത്തലുകളും വരുന്നുണ്ട്. കളിക്കാർക്ക് വലിയ രീതിയിലുള്ള പ്രതിഫലമാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ രവി ശാസ്ത്രിയട്ടക്കമുള്ളവർ കളിക്കാർ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കുറയ്ക്കണമെന്നും പരമാവധി ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാരെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ക്രിക്കറ്റിൻ്റെ കോർപ്പറേറ്റ് വത്കരണം ക്രിക്കറ്റിനെ വിഴുങ്ങുമെന്ന് കരുതുന്നവരും ചുരുക്കമല്ല.