ഇംഗ്ലണ്ടിൽ രണ്ട് സ്പിന്നർമാരെ ടീമിലെടുക്കാൻ എങ്ങനെ സാധിച്ചു? കോലിക്കും ശാസ്‌ത്രിക്കുമെതിരെ സോഷ്യൽമീഡിയയിൽ രോഷം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ജൂണ്‍ 2021 (13:53 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ പരാജയത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. മഴ തടസ്സപ്പെടുത്തി നാല് ദിവസം മാത്രം നടന്ന ടെസ്റ്റിൽ പരാജ‌യം സംഭവിച്ചത് മാത്രമല്ല ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പേസിനെ തുണയ്ക്കുന്ന പിച്ചാണെന്ന് ഉറപ്പായിരുന്നിട്ടും 2 സ്പിന്നർമാരെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയാണ് പലരും വിമർശിക്കുന്നത്.

ക്യാപ്റ്റൻ എന്ന നിലയിൽ കോലിയും കോച്ചെന്ന നിലയിൽ പൂർണപരാജയമാണെന്നാണ് ആരാധകരുടെ വാദം. ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ ന്യൂസിലൻഡ് 5 പേസർമാരുമായെത്തിയപ്പോൾ 2 സ്പിന്നർമാർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ നിര. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറായ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കാഞ്ഞതും ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്.

കോച്ചിന്റെയും നായകന്റെയും ഈഗോ ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചതെന്നും ചിലർ പറയുന്നു. ന്യൂസിലൻഡിന്റെ വിജയത്തിൽ വില്യംസണിനല്ല കോലിക്കും ശാസ്‌ത്രിക്കുമാണ് നന്ദി പറയേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. തങ്ങളുടെ തെറ്റുകളിൽ നിന്നും പഠിക്കാത്ത രണ്ട് പേർ ഇന്ത്യൻ ക്രിക്കറ്റിനെ നാശത്തിലേക്കാണ് തള്ളിവിടുന്നവരെന്നും സോഷ്യൽ മീഡിയ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :