രേണുക വേണു|
Last Modified ശനി, 4 നവംബര്‍ 2023 (17:39 IST)
പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ ട്രോളി സോഷ്യല്‍ മീഡിയ. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പത്ത് ഓവറില്‍ 90 റണ്‍സാണ് ഷഹീന്‍ വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇതിനു പിന്നാലെയാണ് താരത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ വലിയ തീയുണ്ട ബൗളര്‍ ആയിട്ട് ഇത്രയും മോശം പ്രകടനമാണോ എന്നാണ് ആരാധകരുടെ ചോദ്യം.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്കെല്ലാം നന്നായി അടി കിട്ടി. ഹാരിസ് റൗഫ് പത്ത് ഓവറില്‍ 85 റണ്‍സ് വഴങ്ങി. ഹസന്‍ അലിക്ക് പത്ത് ഓവറില്‍ 82 റണ്‍സ് ! ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ ബൗളറാണ് ഷഹീന്‍ ഷാ അഫ്രീദി. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ എറിയുന്ന പോലെ ഷഹീന്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക പോലുള്ള വലിയ ടീമുകള്‍ക്കെതിരെ എറിയില്ലെന്നാണ് ആരാധകരുടെ ട്രോള്‍.
ആദ്യ ആറ് ഓവറില്‍ 39 റണ്‍സ് മാത്രമാണ് ഷഹീന്‍ വഴങ്ങിയത്. പിന്നീടുള്ള ഷഹീന്റെ നാല് ഓവറുകളില്‍ നിന്ന് കിവീസ് അടിച്ചുകൂട്ടിയത് 51 റണ്‍സ് !