തിളങ്ങാതെ തിലക്, നാണക്കേടിൽ സൂര്യകുമാറിനൊപ്പം

അഭിറാം മനോഹർ| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (19:28 IST)
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യിലും പരാജയമായി ഇന്ത്യയുടെ യുവതാരം തിലക് വര്‍മ. മൂന്നാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് താരം.കരിയറില്‍ ഇത് രണ്ടാം തവണയാണ് തിലക് ഇത് ഗോള്‍ഡന്‍ ഡെക്കാവുന്നത്.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്,അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,ദിനേശ് കാര്‍ത്തിക് എന്നിവരും ടി20 ക്രിക്കറ്റില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി പുറത്തായിട്ടുണ്ട്. നാല് തവണ ഗോള്‍ഡന്‍ ഡെക്കായി പുറത്തായ മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് വീതം തവണ ഗോള്‍ഡന്‍ ഡക്കായിട്ടുള്ള വാഷിങ്ടണ്‍ സുന്ദറും,ശ്രേയസ് അയ്യരുമാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :