കോലിക്കെതിരെ നിൽക്കുമ്പോൾ ഒരു രാജ്യത്തിനെതിരെ നിൽക്കുന്നത് പോലെ, പണ്ട് ഇങ്ങനെ തോന്നിയത് സച്ചിന് മുന്നിൽ മാത്രം: നഥാൻ ലിയോൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (20:56 IST)
ഓസ്ട്രേലിയൻ ടീമിനായി ടെസ്റ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കാറുള്ള നിർണായക താരമാണ് ഓസീസ് സ്പിന്നർ നഥാൻ ലിയോൺ. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ലിയോൺ വിരാട് കോലിയെ ടെസ്റ്റിൽ 7 തവണയാണ് പുറത്താക്കിയിട്ടുള്ളത്. എന്നാൽ കോലിയെ ഓരോ തവണ പുറത്താക്കുമ്പോഴും താൻ ഇന്ത്യ എന്ന രാജ്യത്തിൻ്റെ ശത്രുവായി മാറുകയാണെന്ന് ലിയോൺ പറയുന്നു.

കോലിയെയും സച്ചിനെയും പുറത്താക്കുമ്പോഴാണ് ഇന്ത്യയിൽ താൻ ഏറ്റവും വെറുക്കപ്പെട്ടവനായി മാറുന്നതെന്ന് ലിയോൺ പറയുന്നു. കോലിക്കെതിരെ നിൽക്കുമ്പോൾ നമ്മൾ ഒരു രാജ്യത്തിനെതിരെ നിൽക്കുന്നത് പോലെയാണ് തോന്നുക. അയാളെ വിജയിക്കാനോ പുറത്താക്കാനോ സാധിച്ചാൽ പിന്നെ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ക്രിക്കറ്ററായി നമ്മൾ മാറും. വർഷങ്ങൾക്ക് മുൻപ് സച്ചിനെതിരെ ബൗൾ ചെയ്യുമ്പോഴും ഇതേ വികാരമായിരുന്നു ഉണ്ടായിരുന്നത് നഥാൻ ലിയോൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :