അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 ജനുവരി 2023 (18:27 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണരായി ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗിന് ലഭിച്ച പോലുള്ള പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ
ഓപ്പണർ മുരളി വിജയ്. 2018ലാണ് മുരളി വിജയ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. സെവാഗിന് ടീം മാനേജ്മെൻ്റിൽ നിന്ന് ലഭിച്ച പോലുള്ള പിന്തുണ തനിക്ക് ലഭിച്ചിരുന്നെങ്കിൽ തനിക്ക് കുറെയേറെ കാര്യങ്ങൾ പരീക്ഷിക്കാമായിരുന്നുവെന്നും മുരളി വിജയ് പറയുന്നു.
വിരേന്ദർ സെവാഗിന് തൻ്റെ ശൈലിക്ക് അനുയോജ്യമായി കളിക്കാൻ ലഭിച്ചത് പോലുള്ള ഒരു സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. അങ്ങനെയൊരു പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ എൻ്റെ കരിയർ മറ്റൊരു ലെവലിലേക്ക് എത്തുമായിരുന്നു. മുരളി വിജയ് പറഞ്ഞു.