പന്ത് ബാറ്റിങ്ങിനിറങ്ങുക ആറാം നമ്പറില്‍; പൂജാര, കോലി, രഹാനെ മധ്യനിരയില്‍

രേണുക വേണു| Last Modified ഞായര്‍, 6 ജൂണ്‍ 2021 (16:34 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ആറ് ബാറ്റ്‌സ്മാന്‍മാരുമായി കളത്തിലിറങ്ങും. ബാറ്റിങ് നിര കൂടുതല്‍ ശക്തമാക്കണമെന്നാണ് ടീം വിലയിരുത്തല്‍. അതാണ് ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമായി നിര്‍ണായക മത്സരത്തില്‍ ഇറങ്ങാന്‍ ഇന്ത്യ തീരുമാനിക്കാന്‍ കാരണം.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര, പിന്നാലെ നായകന്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തായിരിക്കും ആറാമത്. മധ്യനിര തകര്‍ന്നാലും പന്തിനെ പോലൊരു ബാറ്റ്‌സ്മാന്റെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പന്തിന് ശേഷം രവീന്ദ്ര ജഡേജയും അശ്വിനും ബാറ്റ് ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :