അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (17:38 IST)
ഓസ്ട്രേലിയയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പുറത്തായിരുന്ന തെമ്പ ബവുമ നായകസ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ സൂപ്പർ താരം റാസി വാൻ ഡെർ ഡ്യൂസൻ ടീമിൽ നിന്നും പുറത്തായി. വിരലിനേറ്റ പരിക്കിനെ തുടർന്നാണ് താരം ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്.
യുവതാരം റിലീ റോസോവിൻ ടീമിൽ ഇടം നേടി. മികച്ച ഫോമിലുള്ള റീസ ഹെൻഡ്രിക്സ്, ക്വിൻ്റൺ ഡികോക്ക്,എയ്ഡൻ മാർക്രം,പ്രിട്ടോറിയസ്,ഡേവിഡ് മില്ല്‌ലർ,ലുങ്കി എംഗിടി,റബാഡ,തബ്റീസ് ഷംസി തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാവരും തന്നെ ടീമിലുണ്ട്. 15 അംഗ ടീമിന് പുറമെ മൂന്ന് റിസർവ് താരങ്ങളെയും ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
ടീം: തെമ്പ ബവുമ,ഡികോക്ക്,റീസ ഹെൻഡ്രിക്സ്,ക്ലാസെൻ,കേശവ് മഹാരാജ്,എയ്ഡൻ മാർക്രം,ഡേവിഡ് മില്ലർ,ലുങ്കി എംഗിടി,ആൻ്റിച്ച് നോർജെ,ഡ്വയ്ൻ പ്രിട്ടോറിയസ്,കഗിസോ റബാഡ,റോസോവ്,തബ്റീസ് ഷംസി,ട്രിസ്റ്റ്യൻ സ്റ്റബ്സ്