അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 മെയ് 2021 (16:25 IST)
രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പിന്
ഇന്ത്യ വേദിയായേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയ്‌ക്ക് പകരം യുഎഇ ആയിരിക്കും പകരം വേദിയാവുക. ആതിഥേയ രാഷ്‌ട്രമെന്ന് പദവി ഇന്ത്യക്ക് ലഭിക്കും.
രാജ്യത്തെ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്.കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ യുഎഇ ആയിരുന്നു മത്സരങ്ങൾക്ക് വേദിയായത്.