പാകിസ്ഥാന് പരിശീലകനെ വേണം; വിദേശകോച്ച് വന്നാലെങ്കിലും രക്ഷപ്പെടുമോ ഈ ടീം ?

വസീം അക്രവും റമീസ് രാജയും ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക

 ട്വന്റി-20 ലോകകപ്പ് , പാകിസ്ഥാന്‍ ക്രിക്കറ്റ് , ടീം പാകിസ്ഥാന്‍ , ക്രിക്കറ്റ്
പാകിസ്ഥാന്‍| jibin| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (15:32 IST)
ട്വന്റി-20 ലോകകപ്പിലെ ദയനീയപ്രകടനത്തിന് പിന്നാലെ പുറത്താക്കപ്പെട്ട വഖാര്‍ യൂനിസിന്റെ സ്ഥാനത്ത് പുതിയ പരിശീലകനെ ഉടന്‍ നിയമിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. വരും ദിവസങ്ങളില്‍ നിയമനം നടത്തുമെന്നും അടുത്തമാസം ആദ്യം തന്നെ പരിശീലകന്‍ ആരെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വസീം അക്രവും റമീസ് രാജയും ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച ഒരാളെയാണ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വിദേശ പരിശീലകനെയാണോ അതോ സ്വന്തം രാജ്യത്ത് നിന്നുള്ള വ്യക്തികളെയാണോ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഷെഹരിയാര്‍ വ്യക്തമാക്കിയിട്ടില്ല. മൂന്ന് ഫോര്‍മാറ്റുകളിലും പാക് ടീമിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പരിശീലനം തന്നെ ലഭിക്കണ്ടതുണ്ടെന്നും അതിനാല്‍ തന്നെ മികച്ച കോച്ചിനെ തന്നെ ടീമിനായി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാകപ്പിന് പിന്നാലെ ട്വന്റി-20 ലോകകപ്പിലും പാക് ടീം പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ പടലപ്പിണക്കവും താരങ്ങള്‍ തമ്മിലുള്ള തര്‍ക്കവും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വിദേശപരിശീലകനാകും കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം രാജ്യത്ത്
നിന്നുള്ള പരിശീലകനായാല്‍ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലേക്ക് നീങ്ങാനെ സഹായിക്കുകയുള്ളുവെന്നാണ് നിഗമനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :