Rohit Sharma and Virat Kohli: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ രോഹിത്തും കോലിയും, രാഹുലിന്റെ കാര്യം സംശയത്തില്‍

രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക

Virat Kohli, Rohit Sharma, T20 World Cup 2024, Indian Cricket Team, Sports News, Webdunia Malayalam
രേണുക വേണു| Last Modified തിങ്കള്‍, 8 ജനുവരി 2024 (08:30 IST)
and Rohit Sharma

and Virat Kohli: ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കുമെന്ന് ഉറപ്പായി. ഇതിന്റെ ഭാഗമായാണ് ഇരുവരെയും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. തങ്ങള്‍ക്ക് ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് രോഹിത്തും കോലിയും മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇരുവരുടെയും താല്‍പര്യ പ്രകാരമാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും ഉള്‍പ്പെടുത്തിയത്. ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണ് ഇത്.

രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരായാല്‍ ലോകകപ്പ് ടീമില്‍ തിരിച്ചെത്തും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ത്രയവും ലോകകപ്പ് ടീമില്‍ ഇടം പിടിക്കും. മുതിര്‍ന്ന താരങ്ങളില്‍ കെ.എല്‍.രാഹുലിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം. കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ഇത്തവണ ലോകകപ്പ് കളിച്ചാല്‍ തന്നെ മധ്യനിരയില്‍ ഇറങ്ങേണ്ടി വരും. അതേസമയം ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരെയാണ് പ്രധാന വിക്കറ്റ് കീപ്പര്‍മാരായി ലോകകപ്പില്‍ പരിഗണിക്കുക. ഇത് കെ.എല്‍.രാഹുലിന്റെ അവസരം ഇല്ലാതാക്കാനാണ് സാധ്യത.


Read Here:
മഴ തീര്‍ന്നാല്‍ കുട എല്ലാവര്‍ക്കും ഒരു ബാധ്യത, പൊള്ളാര്‍ഡിന്റെ പോസ്റ്റ് മുംബൈ ടീമിനെ ഉദ്ദേശിച്ചോ? വിവാദങ്ങള്‍ ഒഴിയുന്നില്ല

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ജനുവരി 11 മുതല്‍ ആരംഭിക്കുന്ന ടി 20 പരമ്പര ജനുവരി 17 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ഹര്‍മന്‍, അംപയര്‍ പിടിച്ചുമാറ്റി (വീഡിയോ)
യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ പിന്തുണച്ച് പരിശീലകൻ
ഷമിയെ കുറ്റം പറയുന്നവര്‍ അദ്ദേഹം കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് നായകസ്ഥാനം ഒഴിയും; ശ്രേയസും ഗില്ലും പരിഗണനയില്‍
ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ എത്തും

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 ...

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 മിനിറ്റായിട്ടും ബാറ്റിംഗിനെത്തിയില്ല, ടൈംഡ് ഔട്ടിൽ പുറത്തായി പാക് താരം
പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടായി പുറത്താകുന്ന ബാറ്ററെന്ന ...

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ...

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ ടീമിനു വേണ്ടി ആറാമനായി ക്രീസിലെത്താന്‍ ...