T20 World Cup 2024 Final: ലോകകപ്പ് ഫൈനല്‍ നാളെ; അറിയേണ്ടതെല്ലാം

ബര്‍ബഡോസില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശരാശരി സ്‌കോര്‍ 153 ആണ്

Virat Kohli - India
Virat Kohli - India
രേണുക വേണു| Last Modified വെള്ളി, 28 ജൂണ്‍ 2024 (09:35 IST)

T20 World Cup 2024 Final: ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ജൂണ്‍ 29 ഞായറാഴ്ച. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കളി ആരംഭിക്കുക. രണ്ടാം ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ഫൈനലില്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. കന്നി ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലാണ് ഫൈനല്‍ മത്സരം നടക്കുക. 2014 ലാണ് ഇന്ത്യ അവസാനമായി ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ചത്.

ബര്‍ബഡോസില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശരാശരി സ്‌കോര്‍ 153 ആണ്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 224 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ടീം 19 കളികള്‍ ജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ജയിക്കാന്‍ സാധിച്ചിരിക്കുന്നത് 11 കളികളില്‍ മാത്രം. ടോസ് ലഭിക്കുന്നവര്‍ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ബര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുമെന്ന് തന്നെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മഴ മൂലം 29 ന് മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ഡേയായി ജൂണ്‍ 30 ഉണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :