അഭിറാം മനോഹർ|
Last Modified വ്യാഴം, 4 ജൂലൈ 2024 (15:33 IST)
ഇക്കഴിഞ്ഞ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയും സൂപ്പര്‍ താരമായ വിരാട് കോലിയും വിരമിച്ചത്. ഇവര്‍ക്കൊപ്പം തന്നെ ടീമിലെ ഓള്‍ റൗണ്ടര്‍ താരമായ രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകചാമ്പ്യനായാണ് വിരമിക്കുന്നതെങ്കിലും ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ 86മത് സ്ഥാനത്തിലാണ് ജഡേജ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. രസകരമായ കാര്യം എന്തെന്നാല്‍ ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ കോലി പോലും രവീന്ദ്ര ജഡേജയ്ക്ക് മുന്നിലാണുള്ളത്.
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്ക രണ്ടാം സ്ഥാനത്തും മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നാം സ്ഥാനത്തുമാണ്. പട്ടിക പ്രകാരം 49 പോയിന്റുകളുള്ള വിരാട് കോലി 79മത് സ്ഥാനത്തും അതേസമയം ഇന്ത്യന്‍ ടീമിലെ ഓള്‍ റൗണ്ടര്‍ താരമായ
രവീന്ദ്ര ജഡേജ 86മത് റാങ്കിംഗിലുമാണ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ 11ആം സ്ഥാനത്തും നില്‍ക്കുമ്പോഴാണ് ടി20 റാങ്കിംഗില്‍ താരം കോലിയ്ക്കും പുറകിലായത്.
ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പന്തുകൊണ്ടും ബാറ്റ് കൊണ്ടും താരത്തിന് തിളങ്ങാനായിരുന്നില്ല. ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ തന്നെ കോലിയ്ക്ക് പിന്നില്‍ റാങ്കിംഗുമായാണ് ജഡേജ ടി20 ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്. അതേസമയം ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ റാങ്കിംഗില്‍ 12മത് സ്ഥാനത്താണ്. 164 റേറ്റിംഗ് പോയിന്റാണ് അക്‌സറിനുള്ളത്.