സന്തോഷ വാര്‍ത്ത ! നിര്‍ണായക മത്സരങ്ങളില്‍ പാണ്ഡ്യ പന്തെറിയും, സൂചന നല്‍കി കോലി

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (16:25 IST)

ടി 20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ ആറാം ബൗളറായി ഹാര്‍ദിക് പാണ്ഡ്യയുണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പന്തെറിയാന്‍ സാധിക്കുന്ന വിധം ഹാര്‍ദിക്കിന്റെ ഫിറ്റ്‌നെസ് മെച്ചപ്പെട്ടു വരുന്നതായി കോലി വ്യക്തമാക്കി. നിര്‍ണായക സമയത്ത് രണ്ട് ഓവര്‍ എങ്കിലും എറിയുന്ന വിധത്തിലേക്ക് പാണ്ഡ്യ ഉടന്‍ എത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോലി പറഞ്ഞു. സൂപ്പര്‍ 12 റൗണ്ടില്‍ പാണ്ഡ്യ പന്തെറിഞ്ഞില്ലെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ ആറാം ബൗളറായി പാണ്ഡ്യ ഉണ്ടാകുമെന്നാണ് കോലിയുടെ പ്രതികരണത്തില്‍ നിന്നു മനസിലാകുന്നത്. പാണ്ഡ്യ പന്തെറിയാന്‍ കൂടി തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ടാകും. പാണ്ഡ്യ പന്തെറിയുന്നില്ലെങ്കില്‍ അതിനു ബദലായ സാധ്യതകള്‍ ഇന്ത്യ തേടിയിട്ടുണ്ടെന്നും കോലി വ്യക്തമാക്കി. ബാക്ക് ഇന്‍ജുറിയെ തുടര്‍ന്ന് 2019 ലാണ് പാണ്ഡ്യ ബൗളിങ്ങില്‍ നിന്ന് ഇടവേളയെടുത്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :