Suryakumar Yadav: 'ക്യാപ്റ്റന്‍സിയൊക്കെ കൊള്ളാം, പക്ഷേ കളി..!' സൂര്യകുമാറിന്റെ ഫോംഔട്ടില്‍ ആരാധകര്‍

12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്‌സുകള്‍

Suryakumar Yadav
Suryakumar Yadav
രേണുക വേണു| Last Modified ചൊവ്വ, 28 ജനുവരി 2025 (11:18 IST)

Suryakumar Yadav: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ സൂര്യയുടെ ബാറ്റിലേക്ക് തന്നെയായിരിക്കും ആരാധകരുടെ ശ്രദ്ധ. ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ പൂര്‍ണ പരാജയമായിരുന്നു.

12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്‌സുകള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 12 റണ്‍സിനും സൂര്യ പുറത്തായി. 2024 ലെ ട്വന്റി 20 ലോകകപ്പിനു ശേഷം 34 കാരനായ സൂര്യ 11 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 22 ശരാശരിയില്‍ വെറും 242 റണ്‍സാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് കളികളില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 26.81 ശരാശരിയില്‍ 429 റണ്‍സാണ് താരത്തിനു നേടാന്‍ സാധിച്ചത്. 2022, 23 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ലെ കണക്കുകള്‍ സൂര്യയുടെ ഫോംഔട്ടിന്റെ തീവ്രത വ്യക്തമാക്കുന്നു.

2022 ല്‍ 31 ഇന്നിങ്‌സുകളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്‌ട്രൈക് റേറ്റിലും സൂര്യ അടിച്ചുകൂട്ടിയത് 1164 റണ്‍സ് ! 2023 ല്‍ ആകട്ടെ 23 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സെടുത്തിട്ടുണ്ട്, 155.95 ആണ് സ്‌ട്രൈക് റേറ്റ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണോ സൂര്യയുടെ ഫോംഔട്ടിനു കാരണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന രാജ്‌കോട്ട് ട്വന്റി 20 യില്‍ സൂര്യ ഗംഭീര ഇന്നിങ്‌സ് കളിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Rohit Sharma: കോലിക്ക് പിന്നാലെ; ഏകദിനത്തില്‍ 11,000 ...

Rohit Sharma: കോലിക്ക് പിന്നാലെ; ഏകദിനത്തില്‍ 11,000 റണ്‍സുമായി രോഹിത്
അതിവേഗം 11,000 റണ്‍സ് ക്ലബില്‍ എത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം രോഹിത് തന്റെ ...

കിട്ടിയത് എട്ടിന്റെ പണി, ഫഖര്‍ സമാന് ചാമ്പ്യന്‍സ് ട്രോഫി ...

കിട്ടിയത് എട്ടിന്റെ പണി, ഫഖര്‍ സമാന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകും, പകരക്കാരനായി ഇമാം ഉള്‍ ഹഖ്
പാകിസ്ഥാനായി ബാറ്റിംഗിനിറങ്ങിയെങ്കിലും പലപ്പോഴും ഫിസിയോ സേവനം ഫഖറിന് തേടേണ്ടതായി വന്നു. ...

Axar Patel - Rohit Sharma: സിംപിള്‍ ക്യാച്ച് നഷ്ടമാക്കി ...

Axar Patel - Rohit Sharma: സിംപിള്‍ ക്യാച്ച് നഷ്ടമാക്കി രോഹിത് ശര്‍മ, അക്‌സറിന്റെ ഹാട്രിക് വെള്ളത്തില്‍; ക്ഷമ ചോദിച്ച് ഇന്ത്യന്‍ നായകന്‍ (വീഡിയോ)
ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവര്‍ എറിയാനെത്തിയ അക്‌സര്‍ ഈ ഓവറിലെ രണ്ടാമത്തെയും ...

മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, ...

മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, പതിവ് പോലെ കൈകഴുകി പാക് നായകൻ മുഹമ്മദ് റിസ്‌വാൻ
മത്സരത്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ പരാജയമായതിനെ പറ്റിയും 90 പന്തില്‍ 64 റണ്‍സ് ...

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, ...

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, കോലിയ്ക്ക് മുന്നിൽ നാഴികകല്ലുകൾ
37 റണ്‍സ് കൂടി നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികകല്ലിലെത്താന്‍ ...