ഏഷ്യാ കപ്പുയർത്തിയ രോഹിത്തിനും കൂട്ടർക്കും ആശംസയറിയിച്ച് റെയ്ന

Sumeesh| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (18:49 IST)
പൊരുതി ഏഷ്യാ കപ്പിൽ ഏഴാം തവണയും കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സുരേഷ് റെയ്‌ന. തന്റെ ട്വിറ്ററിലൂടെയാണ് താരം ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ബംഗ്ലാദേശിനെയും റെയ്ന അഭിനന്ദിച്ചു. 2016 ഏഷ്യകപ്പ് വിജയം നേടിയ ടീമിൽ അംഗമായിരുന്നു റെയ്ന

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 223 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദെശ് ശക്തമായി തന്നെ പ്രതിരോധിച്ചു. അവസാന പന്തിലാണ് ഇന്ത്യ മുന്ന്‌ വിക്കറ്റ് വിജയം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയും ഭുവനേശ്വർ കുമാറും കേധാര്‍ ജാഥവും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ ഏഴാം കിരീടത്തിലെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :