റെയ്‌നയെ ശസ്‌ത്രകിയക്ക് വിധേയനാക്കി; വിവരങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ

  suresh raina , surgery , BCCI , team india , cricket , ബി സി സി ഐ , സുരേഷ് റെയ്‌ന , ക്രിക്കറ്റ്
ന്യൂഡല്‍ഹി| Last Modified ശനി, 10 ഓഗസ്റ്റ് 2019 (14:34 IST)
ശസ്‌ത്രകിയക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന സുഖം പ്രാപിക്കുന്നു. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുപ്പത്തിരണ്ടുകാരനായ താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.

ആഴ്‌ചകളായി തുടരുന്ന കാല്‍‌മുട്ടിലെ വേദനയാണ് റെയ്‌നയ്‌ക്ക് തിരിച്ചടിയായത്. പരിശോധനയില്‍ ശസ്‌ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്ന് നടത്തുകയായിരുന്നു.

ഒരു മാസത്തെ വിശ്രമമാണ് റെയ്‌നയ്‌ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 30 ദിവസത്തിന് ശേഷം കുറച്ച് ആഴ്‌ചകള്‍ കൂടി താരത്തിന് വിശ്രമം അനിവാര്യമായിരിക്കും. റെയ്‌ന അതിവേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്ന് ബിസിസിഐ ആശംസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :