നരേയ്ൻ ലോകകപ്പില്‍ നിന്ന് സ്വയം പിന്മാറി

 സുനിൽ നരേയ്ൻ , ലോകകപ്പ് ക്രിക്കറ്റ് , വെസ്‌റ്റ് ഇന്‍ഡീസ്
ദുബായ്| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (10:13 IST)
വെസ്‌റ്റ് ഇന്‍ഡീസ് ഓഫ് സ്പിന്നർ ലോകകപ്പ് ക്രിക്കറ്റിനുള്ള വിന്‍ഡീസ് ടീമില്‍ നിന്ന് പിന്മാറി. ബൗളിങ് ആക്ഷനിൽ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് അദ്ദേഹം സ്വയം ടീമില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

സെപ്റ്റംബറിൽ നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യിൽ ബൗളിംങ് ആക്ഷന്റെ പേരില്‍ നരേയ്‌ന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്ന് ഫൈനലിൽ അദ്ദേഹം കളിച്ചിരുന്നില്ല. പിന്നീട് ഇന്ത്യൻ പര്യടനത്തിനും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുമുള്ള ടീമിൽ അദ്ദേഹം വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബൗളിങ് ആക്ഷനിൽ മാറ്റം വരുത്തിയ നരേയ്ൻ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാതിരുന്നതിനെ തുടര്‍ന്ന് ലോകകപ്പിൽ നിന്നും പിൻമാറുകയായിരുന്നു. പുതിയ ബൗളിങ് ആക്ഷനിൽ ആത്മവിശ്വാസം നേടാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിൻമാറിയത്. എന്നാൽ 15അംഗ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :