ആകെ കളിക്കുന്നത് രണ്ട് പേര്‍, ബാക്കിയെല്ലാവരും കടം, ഇങ്ങനെ പോയാല്‍ ഇന്ത്യ എളുപ്പത്തില്‍ പരമ്പര നേടും; ഇംഗ്ലണ്ടിനെതിരെ സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:17 IST)

ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. നായകന്‍ ജോ റൂട്ടും സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

"റൂട്ടിനെയും ആന്‍ഡേഴ്‌സണിനെയും മാത്രമാണ് മറ്റുള്ള താരങ്ങള്‍ ആശ്രയിക്കുന്നത്. ടെക്‌നിക്കലി മികവൊന്നും ഇല്ലാത്ത ഓപ്പണര്‍മാരാണ് അവരുടേത്. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഹസീബ് ഹമീദ് അസ്വസ്ഥനാണ്. അതുകൊണ്ട് എല്ലാവരും ജോ റൂട്ടിലേക്ക് നോക്കുന്നു. ജോണി ബെയര്‍‌സ്റ്റോ കളിച്ചാല്‍ കളിച്ചു, ഇല്ലെങ്കില്‍ നിരാശപ്പെടുത്തും. ജോസ് ബട്‌ലര്‍ നല്ലൊരു വൈറ്റ് ബോള്‍ ക്രിക്കറ്ററാണ്. ടെസ്റ്റിന് അനുയോജ്യനായ താരമാണോ ബട്‌ലര്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സണ്‍ മാത്രമാണ് തൃപ്തിപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ഇങ്ങനെ കളിച്ചാല്‍ ഇന്ത്യ അനായാസം ടെസ്റ്റ് പരമ്പര സ്വന്തമാക്കും,"
ഗവാസ്‌കര്‍ പറഞ്ഞു



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :