അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 നവംബര്‍ 2024 (15:53 IST)
ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിക്കുന്ന കാര്യം സംശയത്തില്‍ നില്‍ക്കെ ആരാകും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക എന്നതിനെ പറ്റി ചര്‍ച്ചകള്‍ കൊഴുക്കുന്നു. നിലവില്‍ വൈസ് ക്യാപ്റ്റനായ ബുമ്രയാകും ടീമിനെ ആദ്യ ടെസ്റ്റില്‍ നയിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായ സീരീസില്‍ രോഹിത് ഇടവേളയെടുക്കുന്നതിനെ പറ്റി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യ 2 ടെസ്റ്റുകളില്‍ ഇന്ത്യയെ ബുമ്രയാണ് നയിക്കുന്നതെങ്കില്‍ സീരീസ് മുഴുവനും ബുമ്ര തന്നെയാകണം ഇന്ത്യയെ നയിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്കര്‍.
ആദ്യ ടെസ്റ്റ് മത്സരം കളിക്കുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് പ്രധാനമാണ്. രോഹിത്ത് പരിക്കേറ്റ് മാറിനില്‍ക്കുകയല്ല. അല്ലാത്തതായ കാരണങ്ങള്‍ കൊണ്ടാണ് മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം വരും. രോഹിത് എപ്പോള്‍ വേണമെങ്കിലും ടീമില്‍ ജോയിന്‍ ചെയ്യട്ടെ. പക്ഷേ തിരിച്ചെത്തുമ്പോള്‍ ഒരു കളിക്കാരനായി മാത്രമെ ടീമിനൊപ്പം ചേരാവു. ഗവാസ്കര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെതിരെ നാല് ടെസ്റ്റുകളില്‍ വിജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം നേടാനാവു. ഇത് പ്രായോഗികമല്ല എന്നതിനാല്‍ തന്നെ ഓസ്ട്രേലിയയില്‍ പരമ്പര നേടാന്‍ പറ്റുമോ എന്നതില്‍ മാത്രം ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഏത് സ്കോറില്‍ വിജയിച്ചാലും പരമ്പര സ്വന്തമാക്കാനായി കളിക്കുകയാണ് വേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.