അഭിറാം മനോഹർ|
Last Modified വെള്ളി, 17 ഏപ്രില്‍ 2020 (12:25 IST)
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മികച്ച ബൗളിങ്ങ് താരങ്ങളിലൊരാളാണ് സ്റ്റുവർട്ട് ബ്രോഡ്. ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 485വിക്കറ്റുകൾ നേടിയിട്ടള്ള ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ്‌വേട്ടക്കാരിൽ ഏഴാമനാണ്. ഇപ്പോഴിതാ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രോഡ്.
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളിങ്ങ് താരമായ ശെയിൽ സ്റ്റെയിനിനെയാണ് ബ്രോഡ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെടുത്തത്.സ്റ്റെയിനാണ് എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളർ. അദ്ദേഹത്തിന്റെ ആക്ഷൻ വേഗത,പന്ത് സ്വിംഗ് ചെയ്യിപ്പിക്കാനുള്ള കഴിവ് എന്നിവയെല്ലാം മികച്ചതാണ്. ഒരു ഫാസ്റ്റ് ബൗളറാവണമെങ്കിൽ സ്റ്റെയിനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ബ്രോഡ് പറഞ്ഞു.