അഭിറാം മനോഹർ|
Last Updated:
വ്യാഴം, 10 മാര്‍ച്ച് 2022 (19:49 IST)
മങ്കാദിങിനെ ക്രിക്കറ്റിലെ നിയമ പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് നിയമവിധേയമാക്കിയതിനെതിരെ പ്രതികരണവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബ്രോഡ്. യാതൊരു വൈദഗ്ധ്യവും വേണ്ടാത്ത പുറത്താക്കലാണ് മങ്കാദിങ് എന്ന് ബ്രോഡ് ചൂണ്ടികാട്ടി.
ക്യാച്ചും ബൗൾഡും എൽബിയും ഉൾപ്പെടെയുള്ള വിക്കറ്റുകൾക്കെല്ലാം തന്നെ സവിശേഷമായ കഴിവ് ആവശ്യമാണെങ്കിൽ മങ്കാദിങ്ങിന് യാതൊന്നും ആവശ്യമില്ലെന്നാണ് ബ്രോഡിന്റെ വാദം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറടക്കമുള്ളവർ മങ്കാദിങ്ങുമായി ബന്ധപ്പെട്ട പരിഷ്കരണത്തെ സ്വാഗതം ചെയ്യുമ്പോഴാണ് എതിർപ്പുമായി ബൗളർ കൂടിയായ ബ്രോഡ് രംഗത്തെത്തിയിരിക്കുന്നത്.