ലോകകപ്പില്‍ നഗ്ന ഓട്ടം

ക്രൈസ്റ്ചര്‍ച്ച്| Last Updated: ശനി, 14 ഫെബ്രുവരി 2015 (15:55 IST)
ലോകകപ്പില്‍ നഗ്ന ഓട്ടം. ന്യൂയൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. കളി നടക്കുന്നതിനിടെ മൈതാനത്തേക്ക് ഒരു കാണി നഗ്നനായി ഓടിയെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു നേരത്തേക്ക് തടസപ്പെട്ടു.

ഇയാളെ സുരക്ഷാ ഗാര്‍ഡുകള്‍ പിടികൂടിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. ഇയാളുടെ പ്രകടനം അഞ്ചു മിനിറ്റ് നേരത്തേക്ക് ഗാലറികളില്‍ ചിരി പടര്‍ത്തി. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനാണ് വിജയിച്ചത്.
മത്സരത്തില്‍ ശ്രീലങ്കയെ 98 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :