'യാസിർ, ഏഴ് എട്ടാക്കാൻ സമ്മതിക്കില്ല, ഇത് സ്മിത്തിന്റെ വാക്ക് '

അഭിറാം മനോഹർ| Last Updated: ചൊവ്വ, 26 നവം‌ബര്‍ 2019 (18:11 IST)
വെറും 11 ഇന്നിങ്സിൽ 7 തവണയാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് താരമായ സ്റ്റീവ് സ്മിത്തിനെ പാകിസ്താൻ താരം യാസിർ ഷാ പവലിയനിലേക്ക് മടക്കിയയച്ചത്. കഴിഞ്ഞ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ കൂടി തന്റെ വിക്കറ്റ് എടുത്തതോട് കൂടി സ്മിത്ത് ഇപ്പോൾ ഒരു ഞെട്ടിക്കുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഇനി യാസിർ ഷാക്ക് എട്ടാമത് വിക്കറ്റ് കിട്ടുവാനുള്ള അവസരം സ്രുഷ്ടിക്കില്ലെന്നും കൂടുതൽ കരുതലുകളോടെയാകും യാസിർ ഷായെ ഇനി നേരിടുകയെന്നും സ്മിത്ത് പറയുന്നു.

ഡേവിഡ് വാർണറും മാർനസ് ലബുഷെയ്നും തകർത്തടിച്ച് പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചുവെങ്കിൽ പോലും കഴിഞ്ഞ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ ഒറ്റക്ക് തല്ലികൊഴിച്ച സ്റ്റീവ് സ്മിത്ത് മത്സരത്തിൽ വെറും നാല് റൺസിന് പുറത്തായിരുന്നു.

മത്സരത്തിൽ 4 റൺസ് നേടി സ്മിത്ത് പുറത്താകുമ്പോൾ യാസിർ ഷാ ഏഴ് വിരലുകൾ ഉയർത്തി നൽകിയ യാത്രയയപ്പും വാർത്താപ്രാധന്യം നേടിയിരുന്നു. തനിക്കെതിരെ മത്സരിച്ച 11 ഇന്നിങ്സിൽ ഏഴ് തവണയും പുറത്താക്കി എന്നതിന്റെ സൂചനയായിരുന്നു മത്സരത്തിൽ യാസിർ കാണിച്ച 7 വിരലുകൾ. ഇതോടെയാണ് അടുത്ത മത്സരത്തിന് മുൻപാകെ സ്മിത്ത് പുതിയ പ്രഖ്യാപനം നടത്തിയത്.

നിലവിൽ ടെസ്റ്റിൽ 60ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള സ്റ്റീവ് സ്മിത്തിന് യാസിർ ഷാക്കെതിരെ വെറും 27 റൺസ് ശരാശരി മാത്രമാണുള്ളത്. 2016 നവംബറിന് ശേഷം ടെസ്റ്റിൽ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു ബ്രിസ്ബെയ്നിൽ കഴിഞ്ഞ ഓസീസ് -പാക് ടെസ്റ്റിലേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്
ഫൈനലില്‍ ടോപ് ഓര്‍ഡര്‍ കൊളാപ്‌സ് ഉണ്ടായാലും ശക്തമായ മധ്യനിരയുണ്ട് എന്നത് ഇന്ത്യയ്ക്ക് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ
നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി
അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും 'ഒരേ വേദി' ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ
ഇത് ശരിയായ രീതിയല്ലല്ലോ. ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലന്‍ഡിനൊപ്പമാണെന്നും മില്ലര്‍ ...