അഡ്‌ലെയ്ഡ് ടെസ്റ്റ്: സ്റ്റീവ് സ്മിത്തിനു പരുക്ക്

സഹതാരം മര്‍നസ് ലബുഷെയ്ന്‍ ത്രോ ചെയ്ത പന്ത് പിടിക്കുന്നതിനിടെ സ്മിത്തിന്റെ വലത് കൈയിലെ വിരലില്‍ പരുക്കേല്‍ക്കുകയായിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2024 (14:09 IST)

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാംപില്‍ ആശങ്കയായി പ്രമുഖ താരത്തിന്റെ പരുക്ക്. മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനു പരിശീലനത്തിനിടെ പരുക്കേറ്റു.

സഹതാരം മര്‍നസ് ലബുഷെയ്ന്‍ ത്രോ ചെയ്ത പന്ത് പിടിക്കുന്നതിനിടെ സ്മിത്തിന്റെ വലത് കൈയിലെ വിരലില്‍ പരുക്കേല്‍ക്കുകയായിരുന്നു. കൈ വേദനയെ തുടര്‍ന്ന് സ്മിത്ത് നെറ്റ്‌സിലെ പരിശീലനം കുറച്ച് നേരത്തേക്ക് നിര്‍ത്തിവെച്ചു. ടീം ഫിസിയോയുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.

ഏതാനും നേരത്തെ വിശ്രമത്തിനു ശേഷം സ്മിത്ത് ബാറ്റിങ് പരിശീലനം പുനരാരംഭിച്ചു. നിലവില്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും അഡ്‌ലെയ്ഡില്‍ സ്മിത്ത് കളിക്കുമെന്നും ഓസ്‌ട്രേലിയന്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. ഡിസംബര്‍ ആറിനാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക. പിങ്ക് ബോളില്‍ ഡേ നൈറ്റ് ആയാണ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :