Srikar Bharat: 'ഒരു ഗുണവുമില്ല, കീപ്പിങ്ങിലും ബാറ്റിങ്ങിലും കണക്കാ'; ശ്രികര്‍ ഭരതിനേക്കാള്‍ ഭേദം സഞ്ജുവെന്ന് ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 41 റണ്‍സ് എടുത്തത് ഒഴിച്ചാല്‍ മറ്റെല്ലാ ഇന്നിങ്‌സുകളിലും ഭരത് നിരാശപ്പെടുത്തി

Srikar Bharat
രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (19:55 IST)
Srikar Bharat

Srikar Bharat: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രികര്‍ ഭരതിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യന്‍ ആരാധകര്‍. ബാറ്റിങ്ങിലും കീപ്പിങ്ങിലും ശരാശരി പ്രകടനം മാത്രം നടത്തിയിട്ടും പല മികച്ച താരങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ നിഷേധിച്ച് ഭരത് തുടര്‍ച്ചയായി പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഭരത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 41 റണ്‍സ് എടുത്തത് ഒഴിച്ചാല്‍ മറ്റെല്ലാ ഇന്നിങ്‌സുകളിലും ഭരത് നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ 17, 6 എന്നിങ്ങനെയാണ് ഭരത് നേടിയ റണ്‍സ്. ഒരിക്കല്‍ പോലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ ഭരതിനു സാധിച്ചില്ല.

ടെസ്റ്റില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നായി 20.09 ശരാശരിയില്‍ 221 റണ്‍സ് മാത്രമാണ് ഭരത് ഇതുവരെ ഇന്ത്യക്കായി നേടിയത്. ടെസ്റ്റില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ പോലും ഭരതിന് സാധിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണ് ഭരതിനു നല്‍കിയ അവസരങ്ങളുടെ പകുതിയെങ്കിലും കൊടുത്തു നോക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :