ലങ്കന്‍ ടീമിന്റെ അവസ്ഥ പരിതാപകരം; അപേക്ഷയുമായി സംഗക്കാര - ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് പരിശീലകന്‍

ലങ്കന്‍ ടീമിന്റെ അവസ്ഥ പരിതാപകരം; അപേക്ഷയുമായി സംഗക്കാര - ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് പരിശീലകന്‍

 Sri Lanka , cricket , ODI , team india , Virat kohli , cricket fans , lanka , ശ്രീലങ്ക , ധാംബുള്ള , പൊലീസ് , ഉപുല്‍ തരംഗ , കുമാര്‍ സംഗക്കാര , ആരാധകര്‍ , നിക് പോതസ്
ദാംബുള്ള| jibin| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:02 IST)
ടെസ്‌റ്റിന് പിന്നാലെ ആദ്യ ഏകദിനത്തിലും ഇന്ത്യക്കെതിരെ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ശ്രീലങ്കന്‍ ടീമിന് നേരെ ആരാധകരുടെ രോക്ഷം. ധാംബുള്ളയില്‍ നിന്നും താരങ്ങൾ സഞ്ചരിച്ചിരുന്ന ബസ് 50തോളം വരുന്ന ആരാധകര്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

ആരാധകരെ ശാന്തമാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഏകദേശം 30 മിനിട്ടോളം ശ്രീലങ്കൻ താരങ്ങൾ വാഹനത്തിൽ കുടുങ്ങി. താരങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു ആരാധകര്‍ പരിഹസിച്ചത്. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് കളിക്കാരുമായി
വാഹനം ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്.

ആരാധകരുടെ ധാര്‍മിക പിന്തുണയില്ലാതെ മത്സരം ജയിക്കാനാകില്ലെന്നും രാജ്യത്തിന് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും ക്യാപ്റ്റന്‍ ഉപുല്‍ തരംഗ വ്യക്തമാക്കിയെങ്കിലും ആരാധകര്‍ക്ക് കുലുക്കമില്ലായിരുന്നു. ലങ്കന്‍ ടീമിന്റെ പ്രകടനത്തില്‍ പരിശീലകന്‍ നിക് പോതസിനും അതൃപ്‌തിയുണ്ട്. ബാഹ്യ ഇടപെടലുകളാണ് ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ടീമിന് പിന്തുണയുമായി മുന്‍ ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തി. തോല്‍‌വികളില്‍ ആരാധകര്‍ ഒപ്പം നില്‍ക്കണം. പ്രതിസന്ധി ഘട്ടത്തിലാണ് ആരാധകര്‍ ഒപ്പം നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദാം​ബു​ള്ള​യിൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തിൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യയുടെ വിജ​യം. ശ്രീ​ല​ങ്ക 43.2 ഓ​വ​റി​ൽ 216ന് ആൾ ഔ​ട്ടാ​യ​പ്പോൾ വെ​റും 28.5 ഓ​വ​റിൽ ഒ​രേ​യൊ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തിൽ ഇ​ന്ത്യ വി​ജ​യം കു​റി​ച്ചു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. നേരത്തെ ടെസ്‌റ്റിലും ലങ്കന്‍ ടീം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :