SRH vs LSG Match Update: ലഖ്‌നൗവിന് ജയിക്കാന്‍ 183 റണ്‍സ്

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (17:10 IST)

SRH vs LSG Match Update: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയിക്കാന്‍ വേണ്ടത് 183 റണ്‍സ്. ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.

ഹൈദരബാദിന് വേണ്ടി ഹെയ്ന്റിച് ക്ലാസന്‍ (29 പന്തില്‍ 47), അബ്ദുള്‍ സമദ് (25 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ മികച്ച പ്രകടനം നടത്തി. അന്‍മോല്‍പ്രീത് സിങ് 36 റണ്‍സ് നേടി പുറത്തായി. എയ്ദന്‍ മാര്‍ക്രം 28 റണ്‍സും രാഹുല്‍ ത്രിപതി 20 റണ്‍സും നേടി.

ലഖ്‌നൗവിന് വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. യുധ്വീര്‍ സിങ്, ആവേശ് ഖാന്‍, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :