ആ പഴയ തീ അതിന്നും അയാളിലുണ്ട്, സിംബാബ്‌വെയില്‍ ശ്രീശാന്തിന്റെ ഞെട്ടിക്കുന്ന അവസാന ഓവര്‍ പ്രകടനം

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (13:12 IST)
സിംബാബ്‌വെയില്‍ നടക്കും സിം ആഫ്രോ ടി10 ലീഗില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തി മലയാളി താരം ശ്രീശാന്ത്. ഹരാരെ ഹറികെയിന്‍സിനായാണ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ പ്രകടനം. മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍ നയിക്കുന്ന കേപ്ടൗണ്‍ സാമ്പ ആര്‍മിക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ അവസാന ഓവര്‍ പ്രകടനം.

മത്സരത്തിന്റെ അവസാന ഓവറില്‍8 റണ്‍സായിരുന്നു കേപ്ടൗണിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വമ്പനടിക്കാര്‍ വിക്കറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ബൗളിംഗ് കാഴ്ചവെച്ച ശ്രീശാന്ത് 7 റണ്‍സാണ് അവസാന ഓവറില്‍ വിട്ടുകൊടുത്തത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയും ഹരാരെ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന്‍ താരമായ കരീം ജനത്തിനെ താരം പുറത്താക്കുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കേപ്ടൗണ്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സാണ് നേടിയത്. എന്നാല്‍ അഞ്ച് പന്തില്‍ തന്നെ ഹരാരെ ഈ വിജയലക്ഷ്യം മറികടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :