ശ്രീയുടെ പന്തുകൾ ശാന്തമായി, വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (20:01 IST)
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പ്രഖ്യാപിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് ആഭ്യന്തരക്രിക്കറ്റ് അടക്കം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നതായി താരം അറിയിച്ചത്.

ഇന്ന് എന്റെ ജീവിതത്തിലെ ദുഷ്‌കരമായ ഒരു ദിവസമാണ്. എറാണാകുളം ജില്ലയ്ക്ക് വേണ്ടി, കേരളത്തിന് വേണ്ടി,ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി വാർവിക്ക്‌ഷെയർ കൗണ്ടി ടീമിന് വേണ്ടി ഇന്ത്യൻ എയർലൈൻസ് ക്രിക്കറ്റ്,ബിപി‌സിഎൽ‌, ഐസിസി കളിക്കാൻ കഴിഞ്ഞത് ഞാൻ വലിയ ബഹുമതിയായി കാണുന്നു, ശ്രീശാന്ത് കുറിച്ചു.

എന്റെ 25 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഞാൻ എല്ലായിപ്പോഴും മത്സരങ്ങൾ വിജയിക്കാനായി മാത്രമാണ് കളിച്ചിട്ടുള്ളത്. ഒരു പ്രാക്ടീസ് മത്സരത്തിന് തയ്യാറെടുക്കുമ്പോൾ പോലും സ്ഥിരോത്സാഹത്തോടെയും കളിയോടുള്ള മുഴുവൻ അഭിനിവേശത്തോടെയാണ് ഞാൻ അതിനെ സമീപിച്ചിട്ടുള്ളത്.

വളരെ സങ്കടത്തോടെ, പക്ഷേ ഖേദമില്ലാതെ എന്നാൽ ഭാരപ്പെട്ട ഹൃദയത്തോടെ ഞാൻ പറയുന്നു. ഞാൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ശ്രീ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :