'എടാ മോനെ സൂപ്പറല്ലെ?'; മലയാളം പറഞ്ഞ് സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

നിഹാരിക കെ.എസ്| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (08:20 IST)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമൊത്തുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ചത്. ഇത് കേട്ട് ഞെട്ടുന്ന
സഞ്ജുവിനെ വീഡിയോയിൽ കാണാം. ‘എടാ മോനെ, സൂപ്പറല്ലെ’ എന്ന് ഡിവില്ലിയേഴ്‌സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഈ പ്രതികരണം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും അഭിമുഖത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇത് ഏറെ സന്തോഷത്തോടെയാണ് സഞ്ജു കേട്ടിരുന്നത്. ഒഴുക്കിനൊപ്പം നീന്താനാണ് തനിക്കിഷ്ടമെന്നും ടി 20 യില്‍ അതാണ് ചെയ്യാന്‍ പറ്റുന്ന കാര്യമെന്നും സഞ്ജു ഡിവില്ലിയേഴ്‌സിനോട് വ്യക്തമാക്കി. കൂടുതല്‍ ചിന്തിക്കാന്‍ പോയാല്‍ അത് പ്രശ്‌നമാണ്. അതിനാല്‍ ആധിപത്യം സ്ഥാപിച്ച് കളിക്കാന്‍ ആ ഫോര്‍മാറ്റില്‍ ഞാന്‍ ഇഷ്ടപെടുന്നു. കുറഞ്ഞ സമയത്തിന് ഉള്ള് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട ഫോർമാറ്റാണ്. അതുകൊണ്ട് ശൈലി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

2024 സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ഇത്രയും വര്‍ഷത്തെ കരിയറില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. എന്തുകൊണ്ടാണ് പലരും ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ബാറ്ററായി തരാതെ മുദ്രകുത്തിയത് എന്ന് വര്‍ഷങ്ങളായി പറയുന്നവരെ സഞ്ജു ഒടുവില്‍ ന്യായീകരിച്ചു. എന്തായാലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സഞ്ജു തന്റെ ഭാവി സുരക്ഷിതം ആക്കാനുള്ള ശ്രമത്തില്‍ സഞ്ജു വിജയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ഇന്ത്യൻ ബാറ്റിംഗിലെ പരാധീനതകൾ ഒഴിയുന്നില്ല, ഗംഭീറും ...

ഇന്ത്യൻ ബാറ്റിംഗിലെ പരാധീനതകൾ ഒഴിയുന്നില്ല, ഗംഭീറും കോച്ചിംഗ് സ്റ്റാഫും എന്താണ് ചെയ്യുന്നത്?, രൂക്ഷവിമർശനവുമായി ഗവാസ്കർ
ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള കോച്ചിങ്ങ് സ്റ്റാഫിനെതിരെയാണ് ഗവാസ്‌കര്‍ ...

എന്നാണ് കോലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്, ...

എന്നാണ് കോലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്,  കഴിഞ്ഞ 5 വര്‍ഷമായി ശരാശരി 30 മാത്രമുള്ള ഒരു താരത്തെ ടീമിന് ആവശ്യമുണ്ടോ?
ഇന്ത്യ സൂപ്പര്‍ സ്റ്റാര്‍ കള്‍ച്ചറില്‍ നിന്നും ടീം കള്‍ച്ചറിലേക്ക് മാറേണ്ട ...

രോഹിത് നല്ലൊരു താമാശക്കാരനാണ്, ക്രിക്കറ്റ് ...

രോഹിത് നല്ലൊരു താമാശക്കാരനാണ്, ക്രിക്കറ്റ് അവസാനിപ്പിച്ചാലും  സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഭാവിയുണ്ട്, പരിഹാസവുമായി സൈമൺ കാറ്റിച്ച്
ഓസീസിനെതിരെ 3 ടെസ്റ്റുകളില്‍ നിന്നായി വെറും 31 റണ്‍സ് മാത്രമായിരുന്നു 37കാരനായ താരത്തിന് ...

ആദ്യ ഇന്നിങ്ങ്സിൽ തകർന്നടിഞ്ഞു, ഫോളോ ഓൺ വഴങ്ങിയതിന് ശേഷം ...

ആദ്യ ഇന്നിങ്ങ്സിൽ തകർന്നടിഞ്ഞു, ഫോളോ ഓൺ വഴങ്ങിയതിന് ശേഷം തകർപ്പൻ ബാറ്റിംഗ്, ഇത് പാകിസ്ഥാനെ കൊണ്ടേ പറ്റു
ദക്ഷിണാഫ്രിക്കായി ആദ്യ ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 259 റണ്‍സുമായി ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...