അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (13:05 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന സൗത്താഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടി.
ഐപിഎൽ സമയത്ത് നടക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതിനാൽ താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം തുടരേണ്ടിവരും. നാട്ടിൽ നടക്കുന്ന പരമ്പരയിൽ പ്രധാനതാരങ്ങളെല്ലാം ടീമിൽ വേണമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിലപാട്.
ഇതോടെ ഐപിഎല്ലിലെ പ്രാരംഭഘട്ടത്തിൽ ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ,എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്സന് എന്നിവരെല്ലാം ദേശീയ ടീമിനൊപ്പം ചേരേണ്ടി വരും. ക്വാറന്റൈൻ കൂടി ഉള്ളതിനാൽ പകുതിയോളം മത്സരങ്ങളാകും താരങ്ങൾക്ക് നഷ്ടമാവുക.
ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കണമെന്നാണ് ടീം നായകനായ
ഡീൻ എൽഗാർ ഇക്കാര്യത്തിൽ പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഓരോ ടെസ്റ്റ് പരമ്പരയും. അതിനാൽ തന്നെ ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്. ദേശീയ ടീമിനായി നടത്തിയ പ്രകടനങ്ങളാണ് കളിക്കാരെ ഐപിഎല്ലിലേക്കെത്തിച്ചതെന്നും അല്ലാതെ തിരിച്ചല്ല നടക്കുന്നതെന്നും ഡീൻ എൽഗാർ പറഞ്ഞു.