ദക്ഷിണാഫ്രിക്കയ്ക്ക് ധോണിപ്പടയെ ഭയം: സഹായിക്കണമെന്ന് ഗാരി ക്രിസ്‌റ്റനോട് ടീം

 ദക്ഷിണാഫ്രിക്ക , ഗാരി ക്രിസ്‌റ്റന്‍ , ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം
മെല്‍ബണ്‍| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (12:28 IST)
ഇത്തവണ ലോകകപ്പ് നേടണമെന്ന അതിയായ ആഗ്രഹവുമായെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ പേടി. ഇന്ത്യയെ തോല്‍പ്പിക്കാന്‍ കുറുക്ക് വഴികള്‍ തേടുന്ന ഡിവില്ലിയേഴ്‌സും സംഘവും ഇന്ത്യയുടെ മുന്‍ കോച്ചും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി ക്രിസ്‌റ്റന്റെ പക്കലെത്തിയിരിക്കുകയാണ്.

2011ല്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗാരി ക്രിസ്‌റ്റന്
ധോണിപ്പടയുടെ ശക്തിയും ദൗര്‍ബല്യവും നന്നായി അറിയാമെന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണമായത്. ഓസ്‌ട്രേലിയന്‍ താരം മുന്‍ താരം മൈക്ക് ഹസിയുടെ സഹായവും പിന്തുണയും ദക്ഷിണാഫ്രിക്കന്‍ ടീമിന് ഉണ്ടെങ്കിലും ഗാരി ക്രിസ്‌റ്റന്റെ തന്ത്രങ്ങള്‍ക്ക് മാത്രമെ തങ്ങളെ രക്ഷിക്കാന്‍ സാധിക്കുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

അതേസമയം ഗാരി ക്രിസ്‌റ്റന്‍ ടീം മീറ്റിങ്ങിലും പരിശീലനത്തിലും പങ്കെടുത്തെന്നാണ് വിവരം. അദ്ദേഹം ധോണിയേയും കൂട്ടരേയും എങ്ങനെ നേരിടണമെന്ന് മനസിലാക്കി കൊടുക്കുന്നതിനായി പരിശീലനം നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യക്ക് മികച്ച താരനിരയുണ്ടെന്നും ഇത്തവണയും കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമെന്നും 2008 മുതല്‍ 2011വരെ ഇന്ത്യന്‍ കോച്ചായ ക്രിസ്‌റ്റന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലായിപ്പോഴും മികച്ച ടീമായി എത്തിയിട്ടും ലോകകപ്പ് നേടാന്‍ കഴിയാത്തതും ധോണിയേയും കോഹ്‌ലിയേയും ഭയപ്പെടുന്നതുമാണ് ദക്ഷിണാഫ്രിക്കയെ ഇത്തരം നീക്കത്തിന് പ്രേരിപ്പിച്ചത്. ഞായറാഴ്‌ചയാണ് ഇന്ത്യ മത്സരം നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :