South Africa vs India, 2nd Test: 'സിക്‌സര്‍ സിറാജ്' കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ കുരുതി, 55 ന് ഓള്‍ഔട്ട്

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ആയപ്പോള്‍ തന്നെ ഏദന്‍ മാര്‍ക്രത്തെ മടക്കി സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് അപകട സൂചന നല്‍കി

Mohammad Siraj, India vs South Africa
രേണുക വേണു| Last Modified ബുധന്‍, 3 ജനുവരി 2024 (15:42 IST)
Mohammad Siraj

South Africa vs India, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ പിടിമുറുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഓള്‍ഔട്ടാക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ആതിഥേയരുടെ കഥ കഴിച്ചത്. ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ആയപ്പോള്‍ തന്നെ ഏദന്‍ മാര്‍ക്രത്തെ മടക്കി സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് അപകട സൂചന നല്‍കി. പിന്നീടങ്ങോട്ട് ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ പോലും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ എറിഞ്ഞിടുകയായിരുന്നു. നായകന്‍ ഡീന്‍ എല്‍ഗര്‍, ടോണി ദെ സോര്‍സി, ഡേവിഡ് ബെഡിന്‍ഗം, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരെയും സിറാജ് വീഴ്ത്തി. ഒന്‍പത് ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടം. 30 പന്തില്‍ 15 റണ്‍സ് നേടിയ വെറെയ്‌നും 17 പന്തില്‍ 12 റണ്‍സ് നേടിയ ബെഡിന്‍ഗവും മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ രണ്ടക്കം കണ്ടത്.

രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ കളി ജയിച്ച ദക്ഷിണാഫ്രിക്ക 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. കേപ് ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് അതീവ നിര്‍ണായകമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് ...

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ
2018ലെ മഹാപ്രളയത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടമായെന്നും ക്രിക്കറ്റ് കിറ്റും ...

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി ...

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ
ഫെബ്രുവരി 23ന് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ഇന്ത്യ- പാക് ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ
ഏകദിനങ്ങളില്‍ ഓപ്പണറുടെ റോള്‍ ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്. ...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇംഗ്ലണ്ടിനാവില്ല, ഏകദിനം കളിച്ച് ...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇംഗ്ലണ്ടിനാവില്ല, ഏകദിനം കളിച്ച് വേണ്ടത്ര പരിചയമില്ലാത്ത ടീം: മാർക്ക് ബൗച്ചർ
ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോക്കസ് നല്‍കുന്നില്ല എന്നത് ...

അവസാന പന്തുവരെ നീണ്ട ത്രില്ലറിൽ ഡൽഹിക്ക് സൂപ്പർ വിജയം, ...

അവസാന പന്തുവരെ നീണ്ട ത്രില്ലറിൽ ഡൽഹിക്ക് സൂപ്പർ വിജയം, വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണു
മത്സരത്തിന്റെ അവസാന പന്തിലാണ് ഡല്‍ഹിയുടെ വിജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ...