അഭിറാം മനോഹർ|
Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:21 IST)
പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരെ ക്വീൻസ്‌ലാൻഡിൽ നടന്നുകൊണ്ടിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് താരം മൂന്നക്കം തികച്ചത്.
ഇന്ത്യൻ വനിതാ ടീം കളിക്കുന്ന ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിലാണ് സ്മൃതി മന്ദാനയുടെ സെഞ്ചുറി. 216 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളുടെയും 1 സിക്‌സിന്റെയും അകമ്പടിയോട് കൂടിയാണ് താരത്തിന്റെ സെഞ്ചുറി പ്രകടനം. അതേസമയം ഒടുവിൽ വിവരം കിട്ടുമ്പോൾ
ഇന്ത്യ 101 ഓവറിൽ 276/5 എന്ന നിലയിലാണ്. 12 റൺസുമായി ദീപ്‌തി ശർമയും റൺസൊന്നുമെടുക്കാതെ താനിയ ഭാട്ടിയയുമാണ് ക്രീസിൽ.