ബംഗ്ലാദേശ് ടെസ്റ്റ്: ശിഖർ ധവാന് അർധ സെഞ്ചുറി

Last Modified ബുധന്‍, 10 ജൂണ്‍ 2015 (14:20 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മല്‍സരം മഴമൂലം
നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സെടുത്തിട്ടുണ്ട്.
74 റണ്‍സോടെ ധവാനും 33 റണ്‍സോടെ മുരളി വിജയുമാണ് ക്രീസില്‍.


രണ്ടു സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുബോളര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗ് അവസാന ഇലവനില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റശേഷമുള്ള വിരാട് കോലിയുടെ ആദ്യ ടെസ്റ്റാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :