അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (18:44 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം. സ്പിന്നർ അക്ഷർ പട്ടേലിന് പകരം ഓൾറൗണ്ടർ
ശാർദൂൽ ഠാക്കുർ ഇന്ത്യൻ ടീമിൽ ഇടം നേടി.അക്ഷര്‍ പട്ടേല്‍ ശ്രേയസ്സ് അയ്യര്‍ക്കും ദീപക് ചാഹറിനുമൊപ്പം റിസര്‍വ് താരമായി ടീമിനൊപ്പം നില്‍ക്കും.
ഓള്‍
ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ഹാർദ്ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശാര്‍ദുലിന് സാധിച്ചിരുന്നു. 15 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകളാണ് താരം ഐപിഎല്ലിൽ സ്വന്തമാക്കിയത്.