അഭിറാം മനോഹർ|
Last Modified ശനി, 1 ഫെബ്രുവരി 2020 (11:34 IST)
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച
ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്ന് മുൻ പാക് പേസ് ബൗളിങ് താരം ഷോയിബ് അക്തർ. ന്യൂസിലൻഡിനെതിരായ ഷമിയുടെ അവിസ്മരണീയമായ പ്രകടനത്തിന് ശേഷമാണ് അക്തറിന്റെ പ്രതികരണം.
ടെയ്‌ലർ ആദ്യ പന്തി തന്നെ ഷമിയെ സിക്സർ പറത്തിയപ്പോൾ മത്സരം അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവിടെയാണ് ഷമിയുടെ പരിചയസമ്പത്ത് ക്രിക്കറ്റ് ലോകം കണ്ടത്. ഗ്രൗണ്ടിൽ മഞ്ഞിന്റെ അംശം ഉള്ളതായി മനസ്സിലാക്കിയ ഷമി പിന്നീട് കൃത്യമായ ലെംഗ്‌ത്തിൽ തന്നെ പന്തെറിയുകയായിരുന്നു. വളരെ ബുദ്ധിമാനായ ബൗളറാണ് ഷമി
അക്തർ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ കണ്ടെത്തലാണ് ഷമി. ഏതൊരു സാഹചര്യത്തിലും വിശ്വസിച്ച് പന്തേൽപ്പിക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. അത് ലോകകപ്പിലായാലും ന്യൂസിലൻഡ് ടി20യിലായാലും നിങ്ങൾക്ക് അയാളെ വിശ്വസിച്ച് പന്തേൽപ്പിക്കാം. അദ്ദേഹം വളരെ സ്മാർട്ടാണ്.യോർക്കറുകൾ അവസാന ഓവറുകളിൽ ഫലപ്രദമാകുന്നില്ലെന്ന് മനസിലാക്കിയതിന് ശേഷമാണ് ഷമി ലെംഗ്‌ത്ത് ബോളുകൾക്ക് ശ്രമിച്ചതെന്നും അക്തർ കൂട്ടിച്ചേർത്തു.