ഷമി ഇരയെ വകവരുത്താൻ കുതിച്ചെത്തുന്ന ചീറ്റപുലിയേ പോലെ- ഗവാസ്കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2019 (17:10 IST)
ഇന്ത്യൻ കുപ്പായത്തിൽ നിരന്തരം തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് അത്ഭുതപെടുത്തുന്ന കളിക്കാരനാണ് മുഹമ്മദ് ഷമി. കരിയറിന്റെ ഒരു സമയത്ത് ഭാര്യയുടെ ആരോപണങ്ങളും തുടർന്നുണ്ടായ കേസുകളും മറ്റുമായി വിവാദങ്ങളിലും അകപെട്ടിട്ടുണ്ട് ഈ ഇന്ത്യൻ താരം. എന്നാൽ തന്റെ തിരിച്ചുവരവിൽ ഇതൊന്നും തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് തിരിച്ചുവരവിലെ ഒരോ കളിയിലും ഷമി പുറത്തെടുത്തത്.
ഈ വർഷം വെറും 7 ടെസ്റ്റുകളിൽ നിന്ന് 31 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോൾ ഷമിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് ഇതിഹാസ ഇന്ത്യൻ ബാറ്റ്സ്മാനായ സുനിൽ ഗവസ്കറാണ്. ഒരു ചീറ്റപുലിയേ പോലെയാണ് ഷമിയുടെ ബൗളിങ് എന്നാണ് ഗവാസ്കർ പറയുന്നത്. ബൗള്‍ ചെയ്യുന്നതിന് മുമ്പുള്ള ഷമിയുടെ ഓട്ടം സ്‌പൈഡര്‍ ക്യാം കൊണ്ട് ഒപ്പിയെടുത്താല്‍ അത് വല്ലാത്തൊരു കാഴ്ചയാണ്. ഒരു ചീറ്റപുലി തന്റെ ഇരയേ തേടി വരുന്ന വന്യതയുള്ള തരത്തിലാണ് ഷമി ബൗൾ ചെയ്യുവാൻ വരുന്നത്.

അദ്ദേഹത്തിന്റെ സീം പൊസിഷനും റിസ്റ്റ് പൊസിഷനും അപാരമാണ് പന്തിനെ ഒരുപോലെ തന്നെ അകത്തേക്കും പുറത്തേക്കും ടേൺ ചെയ്യിക്കാൻ ഇതുകൊണ്ട് തന്നെ അദ്ദേഹത്തിന് സാധിക്കുന്നു. നിരന്തരമായുള്ള പരിശീലനത്തോടെ മാത്രമെ ഇത് സാധ്യമാവുകയുള്ളു ഗവാസ്കർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :