രേണുക വേണു|
Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (21:07 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഐപിഎല്‍ 16-ാം സീസണ്‍ കളിക്കാന്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ എത്തില്ല. ഈ സീസണില്‍ ടീമിനൊപ്പം ചേരാന്‍ സാധിക്കില്ലെന്ന് ഷാക്കിബ് ഫ്രാഞ്ചൈസിയെ അറിയിച്ചു. ബംഗ്ലാദേശ് ടീമിലെ ഉത്തരവാദിത്തങ്ങളും വ്യക്തിപരമായ കാരണങ്ങളും മൂലമാണ് ഷാക്കിബ് ഐപിഎല്ലില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാനവിലയായ ഒന്നരകോടിക്കാണ് കൊല്‍ക്കത്ത ഷാക്കിബിനെ ലേലത്തില്‍ സ്വന്തമാക്കിയത്.